മൂന്നാറില്‍ വി എസ് സ്വീകരിക്കുന്നത് പാര്‍ട്ടി നിലപാടെന്ന് എസ് രാജേന്ദ്രന്‍

മൂന്നാര്‍| JOYS JOY| Last Modified ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (14:27 IST)
മൂന്നാറിലെ തൊഴിലാളികളുടെ സമരത്തില്‍ വി എസ് സ്വീകരിക്കുന്നത് പാര്‍ട്ടി നിലപാട് തന്നെയാണെന്ന് എസ് രാജേന്ദ്രന്‍ എം എല്‍ എ. മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ തൊഴിലാളികള്‍ സമരം ചെയ്യുന്നിടത്താണ് പിന്തുണ വേണ്ടത്. അക്കാര്യത്തില്‍ വി എസ് പറഞ്ഞത് 100 ശതമാനം ശരിയാണ്. സമരം ഏറ്റെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതു കൊണ്ടാണ് താന്‍ നിരാഹാരം ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി മൂന്നാറിലെത്തിയ വി എസ് അച്യുതാനന്ദന്‍ പക്ഷേ എസ് എസ് രാജേന്ദ്രന്റെ സമരപ്പന്തലില്‍ എത്തിയിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :