തൊടുപുഴ|
സജിത്ത്|
Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (11:03 IST)
ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ കുട്ടിയെ ഉപയോഗിച്ച് വിളിച്ചുണര്‍ത്തി കെട്ടിയിട്ട് മോഷണം നടത്തി.
തൊടുപുഴ അമ്പലം റോഡില്‍ പ്രകാശ് ഗ്രൂപ്പ് ഉടമകളിലൊരാളായ കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചയോറ്റെ നാലംഗസംഘം മോഷണം നടത്തിയത്.
ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ ബെല്ലടിച്ച് ഉണര്‍ത്തുകയും വീട്ടുകാര്‍ വാതില്‍ തുറന്നയുടന്‍ ഒളിച്ചിരുന്ന നാലംഗസംഘം വീട്ടിനുള്ളിലേക്ക് പ്രവേശിച്ച് ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും കെട്ടിയിട്ട് വായില്‍ തുണി തിരുകുകയും ചെയ്തു. തുടര്‍ന്നായിരുന്നു മോഷണം നടത്തിയത്.
ബാലചന്ദ്രന്റെ കഴുത്തിലെ മാല, ഭാര്യയുടെ വള മൊബൈല്‍ ഫോണ്‍, 1.70 ലക്ഷം രൂപ, ഐപാഡ് എന്നിവ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. സംഘത്തില്‍ നാലു പേര്‍ ഉണ്ടായിരുന്നെന്നും സംസാരിച്ചത് മലയാളമല്ലെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.