കൊച്ചി|
jibin|
Last Modified തിങ്കള്‍, 11 ഡിസംബര്‍ 2017 (13:25 IST)
നിവിന്‍ പോളി ചിത്രമായ റിച്ചിയെ വിമര്‍ശിച്ച സംവിധായകന് രൂപേഷ് പീതാംബരനെതിരെ പരാതി. ചിത്രത്തിന്റെ നിർമാതാക്കളായ ആനന്ദ് കുമാറും വിനോദ് ഷൊർണൂരുമാണ് ഫോർ യെസ് കമ്പനിയുടെ പേരിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകിയത്.
നിവിൻ പോളി ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം റിച്ചിയുടെ റിലീസ് ദിവസം തന്നെ സിനിമയെ വിമർശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരെയാണ് രൂപേഷ് പീതാംബരനെതിരെ പരാതി. ഫേസ്ബുക്കില്‍ വന്ന അഭിപ്രായങ്ങളുടെയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും പകര്‍പ്പും പരാതിക്കൊപ്പം സമര്‍പ്പിച്ചു.
രൂപേഷിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെടുന്ന പരാതിയില്‍ ഇത്തരം പ്രവണതകള്‍ സിനിമാ വ്യവസായത്തിനും പ്രത്യേകിച്ച് നിര്‍മ്മാതാക്കള്‍ക്കും കടുത്ത ഭീഷണിയാണെന്നും വ്യക്തമാക്കുന്നു.
രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ചെയ്ത ‘ഉളിദവരു കണ്ടതെ’ എന്ന കന്നട ചിത്രത്തിന്റെ റീമേയ്ക്ക് ആയിരുന്നു റിച്ചി. എന്നാൽ ഒരു മാസ്റ്റർപീസ് ചിത്രത്തെ വെറും പീസാക്കി കളഞ്ഞു എന്നാണ് റിച്ചിക്കെതിരെ രൂപേഷ് ഉയർത്തിയ ആരോപണം. തുടര്‍ന്ന് രൂപേഷിനെതിരെ നിവിന്‍ ഫാന്‍സിന്റെ പ്രതിഷേധവും ശക്തമായിരുന്നു.