രേണുക വേണു|
Last Modified തിങ്കള്‍, 19 ജൂലൈ 2021 (08:18 IST)
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുകയാണ്. പലയിടത്തും ഒരു കിലോ കോഴിക്ക് 150 ല്‍ കൂടുതല്‍ വില ഈടാക്കുന്നുണ്ട്. ഒരു കിലോ ഇറച്ചിക്ക് 240 രൂപ വരെ വില വന്നു. ഒരു മാസത്തിനിടെ കോഴിയിറച്ചിക്ക് 100 രൂപ കൂടി. ഇറച്ചിക്കോഴി വില നിയന്ത്രണാതീതമായി ഉയരാന്‍ കാരണം എന്താണ്?
ഫാമുകള്‍ കോഴി ഉല്‍പാദനം എഴുപത് ശതമാനംവരെ കുറച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം. തുടര്‍ച്ചയായ വിലയിടിവും ലോക്ക്ഡൗണ്‍ ആശങ്കകളുമാണ് ഫാമുകളില്‍ ഉത്പാദനം കുറയ്ക്കാന്‍ കാരണം. കോഴിത്തീറ്റവില കൂടുന്നതും ഇറച്ചിക്കോഴി വില ഉയരാന്‍ കാരണമായി. കോഴിത്തീറ്റ വില കുറയാതെ ഇനി ഇറച്ചിക്കോഴി വില കുറയ്ക്കില്ലെന്നാണ് ഫാം ഉടമകള്‍ പറയുന്നത്. ഇറച്ചിക്കോഴി വില നിയന്ത്രിച്ചില്ലെങ്കില്‍ കോഴി വിഭവങ്ങള്‍ ഹോട്ടലുകളില്‍ വില്‍ക്കില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ഇറച്ചിക്കോഴി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടലുടമകള്‍ ആവശ്യപ്പെട്ടു.