മാറാട് വിഷയം വീണ്ടും ചര്‍ച്ചചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ല: മന്ത്രി വി ശിവന്‍കുട്ടി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 9 ജനുവരി 2026 (16:18 IST)
മാറാട് വിഷയം വീണ്ടും ചര്‍ച്ചചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വര്‍ഗീയ കലാപങ്ങളുടെ പേരില്‍ താല്‍ക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ലെന്നും അതൊന്നും വോട്ടായി മാറ്റാമെന്ന് കരുതുകയും വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത നാടിനാപത്താണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം വിവാദ പരാമര്‍ശത്തില്‍ എകെ ബാലന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും മാറാട് ഓര്‍മിപ്പിക്കുകയാണ് എ കെ ബാലന്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

യുഡിഎഫിന്റെ നിലപാടുകളുടെ ഭാഗമായാണ് വര്‍ഗീയ പ്രശ്‌നങ്ങള്‍ ആളി കത്തിയതും വ്യാപിച്ചതെന്നും എന്നാല്‍ ഇത് നേരിടുന്നതില്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും അതാണ് എല്‍ഡിഎഫ് യുഡിഎഫും തമ്മിലുള്ള വ്യത്യാസമെന്നും പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയതയോട് എല്‍ഡിഎഫിന് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയ ശക്തികള്‍ കേരളം വിട്ടുപോയിട്ടില്ല. കേരളത്തില്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ അവര്‍ക്ക് കഴിഞ്ഞാടാന്‍ കഴിയുന്നില്ല. അതാണ് എല്‍ഡിഎഫ് യുഡിഎഫ് തമ്മിലുള്ള വ്യത്യാസം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളുടെ ജനങ്ങള്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കും എന്നും
മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :