1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. If Rahul has any dignity and respect

അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; മന്ത്രി വി ശിവന്‍കുട്ടി

പരസ്യമായ പിന്തുണ നല്‍കുന്നതില്‍ ഒരു മടിയും കാണിക്കുന്നില്ലെന്നും അത് സ്ത്രീകളോടും കേരളജനങ്ങളോടും ഉള്ള വെല്ലുവിളിയാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

Zumba, V Sivankutty, Zumba will continue in schools, Zumba LDF, V Sivankutty Minister, സൂംബ, വി.ശിവന്‍കുട്ടി, സൂംബ പരിശീലനം
അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാഹുലിന്റെ ലൈംഗിക പീഡന കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും പരസ്യമായി രാഹുലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഷാഫി പറമ്പില്‍ ആയാലും കെ സുധാകരന്‍ ആയാലും പരസ്യമായ പിന്തുണ നല്‍കുന്നതില്‍ ഒരു മടിയും കാണിക്കുന്നില്ലെന്നും അത് സ്ത്രീകളോടും കേരളജനങ്ങളോടും ഉള്ള വെല്ലുവിളിയാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
 
സര്‍ക്കാരിന്റെ മുന്നില്‍ വന്ന പരാതി നിയമനടപടിയിലൂടെ തന്നെ മുന്നോട്ടുപോകുമെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അതിജീവിതയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഓരോരുത്തരുടെ സംസ്‌കാരം അനുസരിച്ചാണ് ഉണ്ടാവുന്നതെന്നും ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാര്‍ട്ടിയുടെ ശബ്ദമായിരുന്ന ഒരു നേതാവിനെതിരെ ഇത്ര വലിയ ആരോപണം ഉയര്‍ന്നത് തിരിച്ചടിയാകുമെന്നാണ് യുഡിഎഫിലെ ഘടകകക്ഷികള്‍ ആശങ്കപ്പെടുന്നത്. എംഎല്‍എ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചെന്നും കാട്ടി മുഖ്യമന്ത്രി പിണറായി വിജയനാണ് യുവതി പരാതി നല്‍കിയത്. മുഖ്യമന്ത്രി പരാതി ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിനു കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പി കെ.എസ്.സുദര്‍ശന്‍ അതിജീവിതയുടെ മൊഴിയെടുത്തു.
 
അടുത്ത ലേഖനം
ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്