അനുബന്ധ വാര്‍ത്തകള്‍
- അതിഥി തൊഴിലാളികളുമായി പോയ ബസ് തമിഴ്നാട് തിരിച്ചയച്ചു
- ദൃശ്യം 3 ഞങ്ങളും ആഗ്രഹിക്കുന്നുണ്ട്: ലാൽ സാറും ജീത്തുവും അതേപറ്റി സംസാരിക്കുന്നുണ്ട്: ആന്റണി പെരുമ്പാവൂർ
- സംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കൊവിഡ്, 151 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95
- സംസ്ഥാനത്ത് വര്‍ഷകാല ട്രോളിങ്ങ് നിരോധനം ജൂണ്‍ 9 ന് അര്‍ദ്ധരാത്രി ആരംഭിക്കും
- ലോക്ക്ഡൗണ്‍ പിന്‍വലിക്കണോ? രണ്ട് അഭിപ്രായം, ഇനിയുള്ള ദിവസം നിര്‍ണായകം
കിറ്റ് വിതരണത്തിലെ ക്രമക്കേട്: റേഷന്‍കട സസ്പെന്‍ഡ് ചെയ്തു
എറണാകുളം: കിറ്റ് വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ റേഷന്‍ കട സസ്പെന്‍ഡ് ചെയ്തു. പെരുമ്പാവൂരിലെ പി.പി.റോഡിലെ പി.കെ.അഷറഫ് നടത്തിവന്ന എ.ആര്.ഡി 29 നമ്പര്‍ കടയാണ് സസ്പെന്‍ഡ് ചെയ്തത്.
കോവിഡ് കാലത്തെ അതിജീവനത്തിനുള്ള സൗജന്യമായി വിതരണം ചെയ്യുന്ന അവശ്യ സാധനങ്ങള്‍ ഉള്ള കിറ്റുകള്‍ പുറത്ത് വില്‍പ്പന നടക്കുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. കൂടാതെ കിറ്റിനൊപ്പം ലഭ്യമായ വെളിച്ചെണ്ണ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്നും പരാതി ഉണ്ടായി.
തുടര്‍ന്ന് കുന്നത്തുനാട് സിവില്‍ സപ്ലൈസ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തുകയും റേഷന്‍കട സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.