സോഫ്റ്റ്വെയര്‍ ബില്ലിങ് അപ്ഡേഷനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 2 ജൂണ്‍ 2023 (12:46 IST)
സോഫ്റ്റ്വെയര്‍ ബില്ലിങ് അപ്ഡേഷനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സിഡിയടക്കമുള്ള തുകയുടെയും വിവരങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള അപ്ഡേഷന്‍ നടത്തിയപ്പോഴുള്ള തടസമാണ് കാരണം.

കേരള പി.ഡി.എസ്. ആപ്ലിക്കേഷന്‍ 2.3 വേര്‍ഷനില്‍നിന്ന് 2.4 വേര്‍ഷനിലേക്കുള്ള മാറ്റമാണ് റേഷന്‍വിതരണം പ്രതിസന്ധിയിലാക്കിയത്. അപ്ഡേഷന്‍ പലപ്പോഴായി നടത്താറുണ്ടെങ്കിലും വിതരണത്തെ ബാധിക്കുന്നത് ആദ്യമാണെന്ന് റേഷന്‍വ്യാപാരികള്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :