aparna shaji|
Last Modified വ്യാഴം, 21 ജൂലൈ 2016 (12:37 IST)
സഹോദരിയെ ദുബായിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖ് ആണ് വളാഞ്ചേരി പൊലീസ് പിടിയിലായത്. ജോലി ശരിയാക്കാമെന്ന് ധരിപ്പിച്ചാണ് ഇയാൾ സഹോദരിയെ ദുബായിലെത്തിച്ചത്.
മുഹമ്മദ് സിയാഖിന്റെ രണ്ടാനമ്മയുടെ മകളെയാണ് ഇയാൾ വിദേശത്തേക്കെത്തിച്ചത്. ദുബായിൽ പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റിന് വേണ്ടിയാണ് ഇയാൾ സഹോദരിയെ ദുബായിലെത്തിച്ചത്. സഹോദരിയെ സ്വന്തം റൂമില്‍ ബന്ധിയാക്കി വച്ച ഇയാള്‍ നിരവധി തവണ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി.
അയൽവാസികളുടെ സഹായത്തോടെ നാട്ടിലെത്തിയ പെൺകുട്ടി പൊലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. പലരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സിയാഖ് നിർബന്ധിച്ചതായി യുവതി പൊലിസിന് മൊഴി നൽകി. ദുബൈയില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സിയാഖിനെ പൊലീസ് പിടികൂടുകയായിരുന്നു.