ജോലി വാഗ്ദാനം ചെയ്ത മലയാളി ഡോക്ടറെ നഴ്‌സ് പീഡിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (09:07 IST)
ജോലി വാഗ്ദാനം ചെയ്ത മലയാളി ഡോക്ടറെ നഴ്‌സ് പീഡിപ്പിച്ചു. മൈസൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് അതേ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സ് പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 30 നാണ് സംഭവം. കോയമ്പത്തൂരിലെ ഒരു ആശുപത്രിയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിയും ഇരുപത്തിനാലുകാരനുമായ നിഷാം ബാബുവിനായി കസബ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പീഡനശേഷം നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :