തിരുവനന്തപുരം|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (17:09 IST)
ഒന്‍പതു വയസുള്ള ബാലനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച ശേഷം കൊന്ന പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം മുല്ലൂര്‍ മുള്ളുവിള വീട്ടില്‍ ജോണി - ഷീജാ കുമാരി ദമ്പതികളുടെ മകന്‍ ജിത്തുവിനെയാണു വലിയ വീട് കുളത്തിനു സമീപം കുറ്റിക്കട്ടിലെ ചതുപ്പില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കോട്ടുകാല്‍ സര്‍ക്കാര്‍ സ്കൂളിലെ മൂന്നാം ക്ലാസുകാരനാണ് മരിച്ച ജിത്തു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പതിനാറുകാരനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ജിത്തുവിന്‍റെ മുഖത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പ്രതി
കുപ്പി കൊണ്ടിടിച്ച് ചതുപ്പില്‍ ചവിട്ടി താഴ്ത്തുകയായിരുന്നു എന്നണു പൊലീസ് നിഗമനം.
ചതുപ്പില്‍ ബോധം കെട്ടുകിടന്ന ബാലനെ അതുവഴി പോയ നാട്ടുകാരാണു കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബാലന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.