പത്തനംതിട്ട|
akj iyer|
Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (17:11 IST)
പതിനാലുകാരിയായ പെൺകുട്ടി പ്രസവിച്ചതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ഇരുപത്തിനാലുകാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് അനീഷ് ഭവനിൽ അനീഷ് എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിലായിരുന്നു കണ്ണങ്കര ചുട്ടിപ്പാറ സ്വദേശിനിയായ പെൺകുട്ടി പ്രസവിച്ചത്. കുട്ടിക്ക് പത്തൊമ്പത് വയസെന്ന പറഞ്ഞായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ വിവരമറിഞ്ഞ നാട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്.