1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramesh Pisharody Congress Election

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി രമേഷ് പിഷാരടി മത്സരിക്കും

കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് തൃപ്പൂണിത്തുറ. നിലവില്‍ കെ.ബാബുവാണ് എംഎല്‍എ

Ramesh Pisharody
Ramesh Pisharody

സിനിമാതാരം രമേഷ് പിഷാരടിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്. ജയസാധ്യതയുള്ള സീറ്റില്‍ പിഷാരടിയെ മത്സരിപ്പിക്കാനാണ് തീരുമാനം. എറണാകുളം കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ പിഷാരടിക്ക് കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് തൃപ്പൂണിത്തുറ. നിലവില്‍ കെ.ബാബുവാണ് എംഎല്‍എ. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാബു മത്സരിക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കില്‍ പകരക്കാരനായി രമേഷ് പിഷാരടി എത്തും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിഷാരടിക്കും താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പിഷാരടിക്ക് സ്വാധീനമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഷാഫി പറമ്പില്‍ എംപി എന്നിവരുമായി രമേഷ് പിഷാരടിക്ക് അടുത്ത സൗഹൃദമുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കും രമേശ് പിഷാരടി മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല. 
 
പിഷാരടി തൃപ്പൂണിത്തുറയില്‍ മത്സരിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.സ്വരാജ് തന്നെ എത്തിയേക്കും. 
About Writer
രേണുക വേണു
അടുത്ത ലേഖനം
30വര്‍ഷത്തിനിടെ ഉക്രെയ്ന്‍ പാകിസ്ഥാന് വിറ്റത് 1.6 ബില്യണ്‍ യുഎസ് ഡോളറിന്റെ ആയുധങ്ങള്‍; ഉക്രെയ്ന്‍ യുഎസ് തീരുവയെ പിന്തുണയ്ക്കുന്നതിന് പിന്നില്‍