അനുബന്ധ വാര്ത്തകള്
- ജലീലിനെ വീണ്ടും എൻഐഎ ചോദ്യം ചെയ്യും, വിദേശയാത്രകളെ പറ്റിയും അന്വേഷണം
- എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും, പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല: ദുഷ്പ്രചരണങ്ങൾക്കെതിരെ കെടി ജലീൽ
- ഞാൻ 160 സാക്ഷികളിൽ ഒരാൾ മാത്രം; വേണ്ടിവന്നാൽ എൻഐഎ ഇനിയും വിളിപ്പിയ്ക്കും: കെടി ജലീൽ
- മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിൽ ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു, ഉടൻ ചോദ്യം ചെയ്യും
- ജലീലിന്റെ രാജി ആവശ്യപ്പെട്ട് തെരുവ് യുദ്ധം, പോലീസ് ലാത്തിചാർജിൽ വിടി ബൽറാമിന് പരിക്ക്
മകൻ കുടുങ്ങുമെന്നായപ്പോൾ കോടിയേരി വർഗീയത പറയുന്നു: രമേശ് ചെന്നിത്തല
പച്ചയ്‌ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെടി ജലീൽ വിഷയത്തിൽ കോടിയേരി ബാലകൃഷ്‌ണൽ ഉൾപ്പടെയുള്ള നേതാക്കൾ നടത്തിയ പ്രസ്‌താവനകൾ ചൂണ്ടികാട്ടി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദചുഴിയിൽ പെട്ടപ്പോൾ കോടിയേരി ഒന്നും പറഞ്ഞില്ല. എന്നാൽ സ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുമെന്നായപ്പോൾ വർഗീയത പറയുന്നു. ഇത് മനസിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങളെ ഒന്നിച്ച് നിർത്തേണ്ട മുഖ്യമന്ത്രി തന്നെ ജനങ്ങളെ വർഗീയമാക്കി ചേരിതിരിക്കാൻ വഴിതെളിക്കുന്നു. കോടിയേരി ഇപ്പോൾ വർഗീയത ഇളക്കിവിടുന്നത് കേരളത്തിൽ ബിജെപിക്ക് സ്പേസ് ഉണ്ടാക്കാനാണ്. ശബരിമല യുദ്ധക്കളമാക്കി മാറ്റി സംഘർഷമുണ്ടാക്കാൻ ബിജെപിക്ക് അവസരം ഒരുക്കുന്നത് സിപിഎമ്മും സർക്കാറുമാണ്. ശബരിമലയിൽ നിന്നും ഒരു പാഠവും പഠിക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.