ഡിജെ പാര്‍ട്ടികള്‍ നിരോധിക്കും: ചെന്നിത്തല

കൊച്ചി| VISHNU.NL| Last Modified തിങ്കള്‍, 28 ജൂലൈ 2014 (15:49 IST)
സംസ്‌ഥാനത്ത്‌ ഡിജെ പാര്‍ട്ടികള്‍ നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. കൊച്ചിയില്‍ ആഡംബര നൗകയില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ നിന്ന്‌ മദ്യവും മയക്കുമരുന്നും പിടികൂടിയ സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ സര്‍ക്കാര്‍ നടപടി.

ഉന്നതതല കൂടിയാലോചനയ്‌ക്ക് ശേഷം ഡിജെ പാര്‍ട്ടികള്‍ നിരോധിക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനമെടുക്കും. ഡിജെ പാര്‍ട്ടിയുടെ മറവില്‍ ലഹരിമരുന്ന്‌ ഉപയോഗം അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്‌തമാക്കി.

ഡിജെ പാര്‍ട്ടികള്‍ നിയമവിവരുദ്ധമാണെന്നും ഇത്തരം പാര്‍ട്ടികളില്‍ എക്‌സൈസ്‌ നിയമത്തിന്റെ ലംഘനം നടക്കുന്നതായും എക്‌സൈസ്‌ മന്ത്രി കെ ബാബുവും പ്രതികരിച്ചിരുന്നു. ഗ്രീന്‍ ക്രൂസ്‌ എന്ന ആഡംബര നൗകയില്‍ നിന്നാണ്‌ ഇന്നലെ വൈകിട്ട്‌ മദ്യവും മയക്കുമരുന്നും പിടിച്ചത്‌. മൈ കൊച്ചി ഓണ്‍ലൈന്‍ എന്ന ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ്‌ പാര്‍ട്ടി നടത്തിയത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :