തിരുവനന്തപുരം|
jibin|
Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (11:25 IST)
അണികള്‍ കൊഴിഞ്ഞു പോകുന്നതിന്റ ജാള്യത മറച്ചുവെക്കാനാണ് സിപിഎം കോണ്‍ഗ്രസിനു ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുസ്‌ലിം ലീഗുമായി യാതൊരു പ്രശ്‌നവുമില്ല.
ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നും ചെന്നിത്തല പറഞ്ഞു.
ആര്‍എസ്എസ് ഉള്‍പ്പടെയുള്ള വര്‍ഗീയ പാര്‍ട്ടികളെ ചെറുക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ. കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാന്‍ സിപിഎം വളര്‍ന്നിട്ടില്ല. വൈകിയാണെങ്കിലും ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായതില്‍ സന്തോഷമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി തന്നെ നയിക്കുമെന്ന് വ്യക്തമാക്കിയ കെപിസിസി വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.