1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramash chennithala against govt

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് രമേശ് ചെന്നിത്തല

Ramash Chennithala
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയും ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയും എടുത്ത കേസുകള്‍ സംസ്ഥാനസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 
കൂടാതെ പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നും തൊഴില്‍ രഹിതരെ സര്‍ക്കാര്‍ വെല്ലുവിളിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം ബിജെപി പിണറായി വിജയന്റെ പേരിലാണ് യാത്ര നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് ഇന്നുമുതല്‍ നല്‍കി തുടങ്ങും