രാജ്യസഭാസീറ്റില്‍ ആന്റണി തന്നെ; കോണ്‍ഗ്രസ് സാധ്യതാപട്ടിക തിടുക്കപ്പെട്ട് തയ്യാറാക്കേണ്ടെന്ന് നേതൃത്വം

രാജ്യസഭാസീറ്റില്‍ ആന്റണി തന്നെ; കോണ്‍ഗ്രസ് സാധ്യതാപട്ടിക തിടുക്കപ്പെട്ട് തയ്യാറാക്കേണ്ടെന്ന് നേതൃത്വം

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 5 മാര്‍ച്ച് 2016 (09:50 IST)
കേരളത്തില്‍ നിന്നുള്ള രാജ്യസഭാസീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എ കെ ആന്റണിയെ നിര്‍ദ്ദേശിക്കാന്‍ കെ പി സി സി തീരുമാനിച്ചു. ഇന്ദിരഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതായി കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. തെരഞ്ഞെടുപ്പിന് ഇനിയും രണ്ടു മാസത്തിലധികം സമയം ബാക്കിയുണ്ട്. ഈ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്ത് ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ജില്ല ഡി സി സികള്‍ കെ പി സി സിക്ക് നൽകിയ സാധ്യതാപട്ടികയിൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. എന്നാല്‍, അധികം വൈകാതെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :