കാസർകോട്|
Last Modified വെള്ളി, 10 മെയ് 2019 (16:37 IST)
തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്‌ടിച്ചെന്ന പരാതിയുമായി ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ.
കൊല്ലം സ്വദേശിയായ നേതാവിനെതിരെ ജില്ലാ പൊലീസ് മേധാവിക്കാണ് ഉണ്ണിത്താൻ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കാസര്‍കോട്ടെ വീട്ടില്‍ നിന്നാണ് പണം നഷ്‌ടമായതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
പരാതി ലഭിച്ച കാര്യം പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിഷയത്തില്‍ വ്യക്തത നല്‍കാന്‍ ഉണ്ണിത്താൻ തയ്യാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തിനിടെയില്‍ തന്നെ പണം നഷ്‌ടമായ വിവരം പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കാരണമായിരുന്നുവെങ്കിലും വോട്ടെടുപ്പ് പൂർത്തിയായ ശേഷമാണ് ഉണ്ണിത്താൻ പരാതി നൽകിയത്.