സായിലേത് റാഗിങ്ങാണെന്ന് കണ്ടെത്താനായില്ലെന്ന് കേന്ദ്രം

Last Updated: ബുധന്‍, 13 മെയ് 2015 (17:39 IST)
ആലപ്പുഴ സായി കായിക പരിശീലന കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിഷയത്തില്‍ കേന്ദ്ര പാര്‍ലമെന്‍ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി. സംഭവം അന്വേഷിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചത് റാഗിങ് മൂലമാണെന്ന് കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ സായിലെ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ഹെല്‍പ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. കുട്ടികള്‍ക്ക് യോഗ പരിശീലനം സായ് കേന്ദ്രങ്ങളില്‍ നിര്‍ബന്ധമാക്കുമ് കായിക താരങ്ങള്‍ക്ക് സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ ആലപ്പുഴയില്‍ സായിക്ക് പുതിയ ഹോസ്റ്റല്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു

ആശുപത്രിയിലുള്ള മൂന്നു കുട്ടികളുടെ വിദഗ്ധ ചികിത്സക്കായി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. മരിച്ച അപര്‍ണയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :