രാജീവ് വധക്കേസ് പ്രതികളെ വിട്ടയക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2015 (11:42 IST)
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ സുപ്രധാനമായ വിധി.

ജീവപര്യന്തം തടവെന്നാല്‍ ജീവിതാവസാനം വരെയുള്ള ശിക്ഷയാണെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു,ജസ്റ്റിസുമാരായ എഫ് എം ഐ കാലിഫുള്ള, പിനാകി ചന്ദ്ര ഘോഷ്, അഭയ് മനോഹര്‍ സാപ്രെ, യു യു ലളിത് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് വിധിച്ചു.

മൂന്ന് ജഡ്ജിമാര്‍ ഈ വാദം ഉന്നയിച്ചപ്പോള്‍ രണ്ട് ജഡ്ജിമാര്‍ ഇതിനെ എതിര്‍ത്തു.

നേരത്തെ, മുരുകന്‍, പെരറിവാളന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. പ്രതികളുടെ മോചനത്തെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :