മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി പ്രസിഡന്റ്; ലൂസിഫര്‍ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

കേരള രാഷ്ട്രീയത്തെ കുറിച്ച് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനു അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരിഹസിച്ചിരുന്നു

Rajeev Chandrasekhar
Rajeev Chandrasekhar
രേണുക വേണു| Last Modified വെള്ളി, 25 ഏപ്രില്‍ 2025 (17:03 IST)

ട്രോളുകളില്‍ നിറഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ലൂസിഫര്‍ സിനിമയില്‍ ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രം പറയുന്ന ഹിറ്റ് ഡയലോഗ് പ്രസംഗിച്ചാണ് ബിജെപി അധ്യക്ഷന്‍ എയറിലായത്.

കേരള രാഷ്ട്രീയത്തെ കുറിച്ച് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനു അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരിഹസിച്ചിരുന്നു. അതിനു മറുപടിയായാണ് സിനിമ ഡയലോഗ് രാജീവ് ചന്ദ്രശേഖര്‍ പ്രസംഗിച്ചത്. എന്നാല്‍ ആ ഡയലോഗ് പറയുന്നതിനിടെ വെള്ളിവിട്ടത് ഒന്നിലേറെ തവണ..!


തനിക്കു കേരള രാഷ്ട്രീയത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് പ്രസംഗിക്കുന്നതിനിടെയാണ് രാജീവ് ചന്ദ്രശേഖര്‍ സിനിമ ഡയലോഗ് പറഞ്ഞത്. ' ഞാന്‍ തൃശൂരില്‍ പഠിച്ചു വളര്‍ന്ന ആളാണ്. രാജ്യസേവനം ചെയ്ത പട്ടാളക്കാരന്‍ ചന്ദ്രശേഖറിന്റെ മകനാണ്. എനിക്കു മുണ്ടുടുക്കാനും അറിയാം. വേണമെങ്കില്‍ മുണ്ട് കുത്തിവയ്ക്കാനും അറിയാം. മലയാളം സംസാരിക്കാനുമറിയാം. മലയാളത്തില്‍ തെറി പറയാനും അറിയാം. ജനങ്ങളോട് വികസന സന്ദേശം മലയാളത്തില്‍ പറയാനും അറിയാം. അതൊന്നും എന്നെയാരും പഠിപ്പിക്കേണ്ട,' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :