1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

Rain Kerala: ജനുവരിയില്‍ സംസ്ഥാനത്ത് ലഭിച്ചത് റെക്കോഡ് മഴ!

Rain
Rain Kerala: ജനുവരിയില്‍ സംസ്ഥാനത്ത് ലഭിച്ചത് റെക്കോഡ് മഴ. ലഭ്യമായ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച അഞ്ചാമത്തെ ജനുവരിമാസമാണ് നിലവില്‍ കടന്ന് പോയത്. കൊല്ലത്ത് മാത്രമാണ് മഴ കുറഞ്ഞത്. ഇവിടെ പ്രതീക്ഷിച്ചതിലും 20 ശതമാനം മഴ കുറഞ്ഞു, 1.02 സെ.മീ.
 
ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് എറണാകുളത്താണ്, 11.59 സെ.മീ. ഇടുക്കി- 9.31, കോട്ടയം- 8.75, തൃശൂര്‍- 8.43, കണ്ണൂര്‍- 7.42, കോഴിക്കോട്- 7.56, കാസര്‍കോട്- 4.86, വയനാട്- 4.31, പാലക്കാട്- 3.54, പത്തനംതിട്ട- 3.52, ആലപ്പുഴ- 3.46, മലപ്പുറം- 3.11, തിരുവനന്തപുരം- 2.69, സെ.മീ. വീതം മഴ കിട്ടി. നേരത്തെ 2020ല്‍ ആണ് സമാനമായി മഴ ലഭിച്ചത്. അന്ന് ഏകദേശം രണ്ടാഴ്ചയോളം ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴ ശക്തമായിരുന്നു.
അടുത്ത ലേഖനം
Union budget 2024 Live updates: റെയിൽവേയുടെ മുഖം മിനുക്കാൻ പിഎം ഗതിശക്തി, വന്ദേഭാരത് നിലവാരത്തിൽ 40,000 ബോഗികൾ