അനുബന്ധ വാര്‍ത്തകള്‍
- Sukumara Kurup: സുകുമാര കുറുപ്പിന്റെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം
- വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു; കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍
- നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
- കൈക്കൂലിക്കേസിൽ മുൻ റേഷനിംഗ് ഓഫീസർക്ക് തടവും പിഴയും
- ഹജജ് യാത്ര: കരിപ്പൂരില്‍ നിന്നുള്ള അമിത ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിക്കണമെന്ന് പി ശ്രീരാമകൃഷ്ണന്
കേരളത്തിന്റെ പൊതുകടം കുറയുന്നു; നികുതി വരുമാനം വര്‍ധിച്ചു
അതേസമയം കേരളത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്
Pinarayi Vijayan
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളത്തിന്റെ പൊതുകടം കുറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കേരളത്തിന്റെ പൊതുകടം 2.38 ലക്ഷം കോടിയായി കുറഞ്ഞു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ സമര്‍പ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ കേരളത്തിന്റെ പൊതുകടം 3.32 ലക്ഷം കോടിയായിരുന്നു.
അതേസമയം കേരളത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ നികുതി വരുമാനം 47,661 കോടിയായിരുന്നു. ഇത് 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ എത്തിയപ്പോള്‍ 71,968 കോടിയായി. 23.4 ശതമാനം വളര്‍ച്ചയാണ് നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.