Union budget 2024 Live updates: റെയിൽവേയുടെ മുഖം മിനുക്കാൻ പിഎം ഗതിശക്തി, വന്ദേഭാരത് നിലവാരത്തിൽ 40,000 ബോഗികൾ
union Budget 2024
പ്രധാനമന്ത്രിയുടെ ഭരണത്തിന് കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചതായും അമൃതകാലത്തിനായുള്ള സര്‍ക്കാര്‍ പ്രയത്‌നം തുടരുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.മോദി സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന റെയില്‍വേ വികസനം തുടരാന്‍ പുതിയ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരും. റെയില്‍ വേ വികസനത്തിനായി പുതിയ 3 റെയില്‍വേ ഇടനാഴികള്‍ക്ക് രൂപം നല്‍കും. നാല്‍പ്പതിനായിരത്തോളം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും. മെട്രോ വികസനം തുടരും.വ്യോമഗതാഗത മേഖലയും വിപുലീകരിക്കും കൂടുതല്‍ വിമാനത്താവളങ്ങള്‍ യാഥാര്‍ഥ്യമാക്കും. ഇ വാഹനരംഗ മേഖലയും വിപുലമാക്കും.