അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ വാനിന് തീപിടിച്ച് കത്തി നശിച്ചു
- മണ്ഡലകാലം: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്
- 17 വയസ്സുള്ള പെണ്‍കുട്ടിയുടെ കവിളില്‍ ചുംബിച്ചു, 47 കാരന് ശിക്ഷ വിധിച്ച് അതിവേഗ സ്പെഷല്‍ കോടതി
- അനക്കോണ്ടയ്ക്കൊരു മുത്തം, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
- ആശ്രിത നിയമന ഉത്തരവില്‍ ഭേദഗതി വരുത്തി; സമ്മതമൊഴി അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.