അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ പതിനായിരത്തിലേക്ക് അടുക്കുന്നു, മരണനിരക്കും ഉയരുന്നു
- രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 146 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍!
- പത്തുദിവസത്തെ ഉത്സവത്തിനായി ശബരിമലയില്‍ നാളെ നടതുറക്കും
- കോവളത്ത് നെതര്‍ലാന്‍ഡ് സ്വദേശിയെ ആക്രമിച്ച് ചുണ്ട് അടിച്ചുപൊട്ടിച്ച ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍.
- മരുമക്കളുടെ മുന്നില്‍ വച്ച് ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് 54 കാരന് ആത്മഹത്യ ചെയ്തു
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ തെക്കന്‍ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കന്‍ മേഖലയിലുമാണ് കൂടുതല്‍ മഴ സാധ്യത. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.3 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.