മഴ വരുന്നേ ... അഞ്ചു ദിവസത്തിനുള്ളില്‍ കേരളത്തില്‍ മഴയെത്തും

മാലദ്വീപിനു മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണു മഴയ്ക്കു കാരണമാകുന്നത്

 കടുത്ത വരള്‍ച്ച , മഴ , വേനല്‍ , കേരളത്തില്‍ മഴ , കുടിവെള്ളം
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (14:14 IST)
രാജ്യം കടുത്ത വരള്‍ച്ച നേരിടുമ്പോഴും കേരളത്തിന് ആശ്വാസമായി പുതിയ വാര്‍ത്ത. വരുന്ന അഞ്ചു ദിവസത്തിനുള്ളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാലദ്വീപിനു മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണു മഴയ്ക്കു കാരണമാകുന്നത്.

പെയ്യുന്നതോടെ വേനല്‍ച്ചൂടിന്‌ ആശ്വാസമാകുമെന്നും രണ്ട്‌ ഡിഗ്രിയോളം ചൂട്‌ കുറയുമെന്നുമാണ്‌ നിഗമനം. സംസ്‌ഥാനത്ത്‌ കടുത്ത ചൂടാണ്‌ ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്‌. നിരവധിപ്പേര്‍ ഇതിനോടകം സൂര്യാതപത്തെ തുടര്‍ന്ന്‌ മരണപ്പെട്ടു. നിരവധിപ്പേര്‍ക്ക്‌ പൊള്ളലേറ്റു.

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന്‌ പലയിടങ്ങളിലും കുടിക്കാന്‍ പോലുംവെള്ളം കിട്ടാത്ത സവസ്‌ഥയാണ്‌. വേനല്‍മഴ ലഭിക്കാതിരുന്നത്‌ ജീവജാലങ്ങളുടെ ആവാസവ്യവസ്‌ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. അതേസമയം, രാജ്യത്ത് കനത്ത ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയിലാണ് മിക്ക ഇന്ത്യന്‍ ഗ്രാമങ്ങളും. നിലവിലെ അവസ്ഥയേക്കാള്‍ കൂടുതല്‍ ഗുരുതരമായ സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയില്ല് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നല്‍കി കഴിഞ്ഞുവെങ്കിലും കടുത്ത ചൂടിനെ തുടര്‍ന്ന്‌ കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ ജീവന്‍ നഷ്‌ടമായത്‌ നാലായിരത്തിലധികം ആളുകള്‍ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2013ല്‍ ചൂടുകാരണം1433 പേരാണ്‌ മരിച്ചത്‌. ഇതില്‍ 1,393 പേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്‌. 2014 ല്‍ മരണമടഞ്ഞവരുടെ സംഖ്യ 549 ആയി കുറഞ്ഞുവെങ്കിലും 2015ല്‍ ഇത്‌ 2135 ആയി ഉയര്‍ന്നു. 2016 ഇതുവരെ 86 പേരാണ് മരിച്ചത്. ഇവരില്‍ 56 പേര്‍ തെലുങ്കാനയില്‍ നിന്നും 19 പേര്‍ ഒഡീഷയില്‍ നിന്നുമാണ്‌. ആന്ധ്രാപ്രദേശില്‍ എട്ടുപേരും മഹാരാഷ്‌ട്ര, തമിഴ്‌നാട്, കേരളം കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ്‌ മരണപ്പെട്ടത്‌. മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :