1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain in kerala

ന്യൂനമർദ്ദം: സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദ്ദം
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിൽ കാലാവസ്ഥാ അവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
 
തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി തെക്ക് കിഴക്കൻ ‌ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 
തെക്കേ ഇന്ത്യയ്ക്ക് മുകളിൽ നിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായി അടുത്ത 5 ദിവസം വരെ മഴ തുടരാനാണ് സാധ്യതയെനാണ് പ്രവചനം.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഓഫീസി‌ൽ ഒറ്റപ്പെട്ടു, ജോലി നഷ്ടപ്പെടുമെന്ന് ഭയന്നു: ആത്മഹത്യ ചെയ്‌ത സിന്ധുവിന്റെ ഡയറി പോലീസ് കണ്ടെടുത്തു