തിരുവനന്തപുരം|
Last Modified വെള്ളി, 5 ഫെബ്രുവരി 2016 (13:20 IST)
സംസ്ഥാനത്ത് റയില്‍വേയുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധന എന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പാലക്കാട്, തിരുവനന്തപുരം റയില്‍വേ ഡിവിഷനുകളില്‍
വന്‍ വര്‍ദ്ധന ഉണ്ടായതായി റയില്‍വേ
ബജറ്റിനു മുന്നോടിയായുള്ള അവലോകനത്തിലാണു ഈ വിവരമുള്ളത്.
2011-12 സാമ്പത്തിക വര്‍ഷത്തെ വരുമാനം അവലോകനം ചെയ്തപ്പോള്‍ പാലക്കാട് ഡിവിഷന്‍ 53 ശതമാനവും തിരുവനന്തപുരം ഡിവിഷന്‍ 47 ശതമാനവും യാത്രാ വിഭാഗം വഴിയുള്ള വരുമാന വര്‍ദ്ധന കൈവരിച്ചു. 2011-12 കാലത്ത് സംസ്ഥാനത്തെ റയില്‍വേയുടെ വരുമാനം 860 കോടി രൂപയായിരുന്നത് 2014-15 ല്‍ 1286 കോടിയായാണു വര്‍ദ്ധിച്ചത്. ഇതില്‍ 820 കോടി രൂപയും തിരുവനന്തപുരം ഡിവിഷന്‍റേതാണ്.
അതുപോലെ സംസ്ഥാനത്തെ റയില്‍വേ സ്റ്റേഷനുകളില്‍ ഏറ്റവുമധികം വരുമാനമുള്ളത് തിരുവനന്തപുരത്താണ് - 171 കോടി രൂപ. രണ്ടാം സ്ഥാനത്ത് എറണാകുളവും (158 കോടി), തൊട്ടുപിന്നില്‍ കോഴിക്കോട് 98.5 കോടി), തൃശൂര്‍ (98 കോടി)
എന്നീ സ്റ്റേഷനുകളാണുള്ളത്.