രാഹുലിനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ല, എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന് ദീപാ ദാസ് മുൻഷി

Deepa Das Munshi, AICC, Rahul Mamkootathil, Rahul Mamkootathil MLA,ദീപാ ദാസ് മുൻഷി, എഐസിസി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, കോൺഗ്രസ്
അഭിറാം മനോഹർ| Last Modified ശനി, 23 ഓഗസ്റ്റ് 2025 (12:21 IST)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചതാണ്. സ്ഥാനത്ത് നിന്നും നീക്കിയതല്ല. എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ രാഹുലിനെതിരായി പരാതികളൊന്നും തന്നെ പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.

രാഹുല്‍ തിരെഞ്ഞെടുക്കപ്പെട്ട നേതാവാണ്. എംഎല്‍എ സ്ഥാനത്ത് നിന്നും മാറേണ്ട കാര്യമില്ല. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ കൂടി ഒന്ന് കാണണമെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പരാതി ഇല്ലാത്തതിനാല്‍ പാര്‍ട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :