1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rahul Gandhi Office Attack SFI Congress

ട്വിസ്റ്റ്...ട്വിസ്റ്റ്...; ഗാന്ധിചിത്രം തകര്‍ത്തത് യുഡിഎഫ് പ്രവര്‍ത്തകര്‍; വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്

Rahul Gandhi Office Attack SFI Congress ട്വിസ്റ്റ്...ട്വിസ്റ്റ്...; ഗാന്ധിചിത്രം തകര്‍ത്തത് യുഡിഎഫ് പ്രവര്‍ത്തകര്‍; വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാര്‍ പോയ ശേഷമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഫൊട്ടോകള്‍ തെളിവായി ഉള്‍പ്പെടുത്തിയാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. എസ്എഫ്‌ഐക്കാര്‍ രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വാഴവെച്ച ശേഷം പുറത്തിറങ്ങിയപ്പോള്‍ ഉള്ള ചിത്രം പൊലീസ് പകര്‍ത്തിയിട്ടുണ്ട്. ഈ ചിത്രത്തില്‍ ഗാന്ധി ചിത്രം ചുമരില്‍ തന്നെ ഇരിക്കുന്നുണ്ട്. എന്നാല്‍ കുറച്ച് കഴിഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍ കയറിയിറങ്ങിയ ശേഷം പകര്‍ത്തിയ ചിത്രത്തില്‍ ഗാന്ധിചിത്രം നിലത്ത് വീണു കിടക്കുന്നുണ്ട്. ഈ ചിത്രങ്ങളാണ് പൊലീസ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. 
 
അടുത്ത ലേഖനം
മൂന്നാറില്‍ നിന്ന് 50 ലിറ്റര്‍ സ്പിരിറ്റും 70 ലിറ്റര്‍ കളര്‍ ചേര്‍ത്ത വ്യാജ മദ്യവും പിടികൂടി