1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rahul Eshwar in remand

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുമെന്നും രാഹുലിന്റെ ഓഫീസില്‍ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു

Rahul Easwar
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ കോടതി നാളെ വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഡിസംബര്‍ ആറിനു പരിഗണിക്കും.
 
സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുമെന്നും രാഹുലിന്റെ ഓഫീസില്‍ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. അഡീഷണല്‍ സിജെഎം കോടതി പൊലീസിന്റെ ആവശ്യം അംഗീകരിച്ചാണ് രാഹുലിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 
 
അറസ്റ്റിലായ രാഹുലിനെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ജയിലില്‍ നിരാഹാര സമരത്തിലാണ് രാഹുല്‍.
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍