റാഗിങ്ങ് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതായി പരാതി

പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗ് ചെയ്തത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി

vadakara, ragging, attack, police വടകര, റാഗിങ്ങ്, മര്‍ദ്ദനം, പൊലീസ്
വടകര| സജിത്ത്| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (09:55 IST)
പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗ് ചെയ്തത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി. വടകര വില്ല്യാപ്പള്ളി അന്‍സാര്‍ കോളജിലെ ബിരുദ വിദ്യാര്‍ഥി വിഷ്ണുവാണ് ക്രൂര മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുന്നത്വിഷ്ണുവും കൂട്ടുകാരും ചോദ്യം ചെയ്തു. കൂടാതെ ഈ സംഭവം വിഷ്ണു കോളജ് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ റാഗിങിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥിയെ കോളജില്‍ നിന്ന് പുറത്താക്കി. ഇതില്‍ പ്രകോപിതനായ വിദ്യാര്‍ഥിയാണ് പുറത്തുനിന്ന് ആളുകളുമായി കോളേജിലെത്തി തന്നെ മര്‍ദ്ദിച്ചതെന്ന് വിഷ്ണു പറഞ്ഞു. വിദ്യാര്‍ഥികള്‍ വടകര പൊലീസില്‍ പരാതി നല്‍കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :