വിവാദപ്രസംഗത്തില്‍ ഇടതുമുന്നണി ബാലകൃഷ്‌ണപിള്ളയെ സഹായിക്കുമോ?; ഗണേഷ് മറുകണ്ടം ചാടുമെന്ന് വ്യക്തം

ഇടതിനൊപ്പം ചെര്‍ന്നു നില്‍ക്കാനാണ് ഗണേഷിന്റെ തീരുമാനം

തിരുവനന്തപുരം| jibin| Last Updated: വെള്ളി, 5 ഓഗസ്റ്റ് 2016 (19:07 IST)
വിവാദപ്രസംഗത്തില്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്‌ണപിള്ളയ്ക്കെതിരെ കേസെടുക്കാന്‍ ഡിജിപി ലോക്‍നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതോടെ ഗണേഷ് കുമാര്‍ സമ്മര്‍ദ്ദത്തില്‍. വിവാദപ്രസംഗത്തില്‍ എല്ലാ മത വിഭാഗങ്ങളോടും മാപ്പ് പറഞ്ഞ ഗണേഷ് ലക്ഷ്യം വയ്‌ക്കുന്നത് ഇടതുമുന്നണില്‍ ഉറച്ചു നില്‍ക്കാനുള്ള തന്ത്രം.

യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് എല്‍ഡിഎഫിന്റെ പിന്തുണയയോടെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച ഗണേഷിന് ഇടതുമുന്നണിയോട് കൂറ് കൂടുതലാണ്. ഈ സാഹചര്യത്തില്‍ വിവാദ പ്രസംഗത്തില്‍ ബാലകൃഷ്‌ണപിള്ളയ്ക്കെതിരെ നിയമനടപടികള്‍ ഉണ്ടായാലും ഗണേഷ് വിഷയത്തില്‍ ഇടപെടുകയോ പ്രസ്‌താവനകള്‍ നടത്തുകയോ ഇല്ല. അതേസമയം, പിള്ളയെ സംരക്ഷിക്കേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍ അതിന്റെ ഭാഗമായിട്ടാണ് കേസെടുക്കാന്‍ തീരുമാനമുണ്ടായതും.

ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോട് അകന്നു പോകുന്നത് സിപിഎമ്മിനെ വേട്ടയാടിയ പ്രധാന പ്രശ്‌നമായിരുന്നു. ഇതിനിടെ ബിജെപിയുടെ കടന്നുവരവും കൂടിയായതോടെ ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ ശക്തമായ നീക്കങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. ആ നീക്കങ്ങളുടെ ഒരു വിജയം കൂടിയായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിലെ വിജയവും. ഇതിനിടെ നടത്തിയ പ്രസംഗം ഇടിവെട്ടുപോലെയാണ് ഇടതുപാളയത്തില്‍ വന്നു വീണത്. പിള്ളയെ പിന്തുണച്ചാല്‍ അനുകൂല സാഹചര്യം തകരുമെന്ന് വ്യക്തമായതോടെയാണ് നിയമപരമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മുസ്‌ലിം ലീഗും കോണ്‍ഗ്രസ് അനുകൂല സംഘടകളും പിള്ളയുടെ പ്രസംഗത്തിനെതിരെ പരസ്യമായി രംഗത്തു വന്നിട്ടില്ലെങ്കിലും പരോക്ഷമായി മുസ്‌ലിം വിഭാഗത്തിനിടെ ഇടതു വിരുദ്ധത പടര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. തങ്ങളില്‍ നിന്ന് അകന്നു പോയവരെ കൂടെ നിര്‍ത്താനാണ് ഈ ശ്രമം. ലീഗില്‍ നിന്ന് വോട്ടുകള്‍ നഷ്‌ടമായെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് വ്യക്തമാക്കിയിരുന്നു.

അതിനിടെ മലബാറില്‍ ഇടതുമുന്നണിയെ കൈയയച്ചു സഹായിച്ച കാന്തപുരം വിഭാഗം, ജമാ ആത്ത ഇസ്ലാമി പോലുള്ള മുസ്‌ലിം സംഘടനകള്‍ പിള്ളയുടെ പ്രസംഗത്തിനെതിരെ രംഗത്തുണ്ട്. ഈ അവസരത്തില്‍ പിള്ളയെ സഹായിക്കാതെ കേസ് നടപടികളുമായി മുന്നോട്ടു പോകാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് (ബി) അകന്നാലും കുഴപ്പമില്ല ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടെ നില്‍ക്കണം എന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഈ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായങ്ങളൊന്നും കേരളാ കോണ്‍ഗ്രസ് (ബി) പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴും ബാലകൃഷ്‌ണപിള്ള ഇടതുമുന്നണിയുടെ ഭാഗമല്ലെന്നും പത്തനാപുരത്ത് പിന്തുണ നല്‍കിയതല്ലാതെ അവരുമായി മറ്റു ബന്ധങ്ങള്‍ ഇല്ലെന്നുമാണ് സി പി എം നേതാക്കള്‍ പറയുന്നത്. ഗണേഷിന്റെ പിന്തുണയില്ലെങ്കിലും ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കാനില്ല. അതൊക്കെ മുന്നില്‍ കണ്ട് പിള്ളയെ തള്ളി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഇടതിനൊപ്പം ചെര്‍ന്നു നില്‍ക്കാനാണ് ഗണേഷിന്റെ തീരുമാനം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം ...

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ
താനൂര്‍ എളാരം കടപ്പുറം കോളിക്കാനകത്ത് ഇസ്ഹാഖ് എന്ന 34 കാരനാണ് താനൂര്‍ പോലീസിന്റെ ...

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ...

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി
മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല. പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. മാത്യുകുഴല്‍ ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണമില്ല, മാത്യു കുഴല്‍നാടനും മാധ്യമങ്ങള്‍ക്കും തിരിച്ചടി
ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്ലില്‍നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി ...

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ...

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍
സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം ...

മ്യാന്മറില്‍ വന്‍ ഭൂചലനം; പ്രകമ്പനം ബാങ്കോക്കിലും

മ്യാന്മറില്‍ വന്‍ ഭൂചലനം; പ്രകമ്പനം ബാങ്കോക്കിലും
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്‌ലെയില്‍ നിന്ന് ...