അനുബന്ധ വാര്‍ത്തകള്‍
- പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നു, വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴ
- സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു; പ്രതിദിന കേസുകള്‍ നാലായിരത്തിന് മുകളില്‍, മരണനിരക്കും കൂടുന്നു
- ഭാരത് രജിസ്ട്രേഷൻ നടപ്പാക്കുന്നില്ല, കേരളത്തിനോട് ഇടഞ്ഞ് കേന്ദ്രം
- സംസ്ഥാന ഹയര്‍ സെക്കന്ററി ഫലം പ്രഖ്യാപിച്ചു; മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞ വിജയശതമാനം
- Plus Two Exam Results Live Update: പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയം 83.87 ശതമാനം
ബെവ്കോ ഔട്ട്‌ലറ്റുകളുടെ മുന്നിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കും, ഇനി ഇഷ്ട ബ്രാൻഡ് സ്വയം തിരെഞ്ഞെടുക്കാം
സംസ്ഥാനത്ത് ബെവ്കോ ഔട്ട്‌ലറ്റുകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ. മദ്യം തിരെഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക് കേരളം മാറുമെന്നും മന്ത്രി അറിയിച്ചു.
കടകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്ന രീതി ഒഴിവാക്കണമെന്ന് മുൻപ് കേരള ഹൈക്കോടതി അടക്കം ആവശ്യപ്പെട്ടിരുന്നു. ക്യൂ നിന്ന ശേഷം കൗണ്ടറിലെത്തി ആദ്യം പണമടയ്ക്കുകയും തുടർന്ന് മദ്യം നൽകുകയും ചെയ്യുന്നതാണ് നിലവിലെ രീതി. സൂപ്പർ മാർക്കറ്റുകളിലേത് പോലെ ഇഷ്ടമദ്യം തിരെഞ്ഞെടുത്ത് ബില്ലിങ്ങ് കൗണ്ടറിൽ പണം നൽകുന്ന രീതിയിലേക്ക് മാറാനാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്.