പുന്നമടക്കായലില്‍ ഹൌസ് ബോട്ടുകള്‍ക്ക് തീ പിടിച്ചു

ആലപ്പുഴ| JOYS JOY| Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (09:40 IST)
ആലപ്പുഴ പുന്നമടക്കായലില്‍ രണ്ട് ഹൌസ് ബോട്ടുകള്‍ക്ക് തീ പിടിച്ചു. തീ പിടിച്ച ഹൌസ് ബോട്ടുകളില്‍ ഒരെണ്ണം പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു.

തിരുവനന്തപുരം സ്വദേശിയുടെ പെന്‍കൊ, പാലക്കാട് സ്വദേശിയുടെ വെനിസ് എന്നീ ബോട്ടുകളാണ് അഗ്നിക്കിരയായത്. ആളപായം
ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുലര്‍ച്ചെ അഞ്ച് മണിയോടെ ആപുന്നമട ഫിനിഷിങ് പോയിന്‍റിലെ ബോട്ട് ജെട്ടിയിലായിരുന്നു അപകടം. അപകട കാരണം ഷോര്‍ട് സര്‍ക്യൂട് ആണെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :