1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Public Holiday Kerala Maha Navami

ഇന്ന് പൊതു അവധി: റേഷന്‍ കടകളും പ്രവര്‍ത്തിക്കില്ല

സംസ്ഥാനത്തെ സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു

Public Holiday Kerala Maha Navami
മഹാനവമിയുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് പൊതു അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. റേഷന്‍ കടകള്‍ക്കും അവധി ബാധകമാണ്. കഴിഞ്ഞ ഒരു മാസക്കാലം മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്റിങ് നടപടികളുമായി റേഷന്‍കട ലൈസന്‍സികള്‍ സഹകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ പൊതു അവധി റേഷന്‍ കടകള്‍ക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. റേഷന്‍കടകളുടെ അടുത്ത പ്രവൃത്തിദിനം ഒക്ടോബര്‍ 14 തിങ്കളാഴ്ചയായിരിക്കും. 
 
സംസ്ഥാനത്തെ സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള സഹകരണ ബാങ്കുകള്‍ക്ക് അവധി ബാധകമാണ്. 
 
നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. 
 
അടുത്ത ലേഖനം
ഓംപ്രകാശ് ആരാണെന്ന് ഗൂഗിള്‍ ചെയ്താണ് മനസിലാക്കിയതെന്ന് പ്രയാഗ മര്‍ട്ടിന്‍