തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 15 ഫെബ്രുവരി 2018 (12:54 IST)
സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി നാളെ മുതൽ സംസ്ഥാനത്ത് അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്നും സ്വകാര്യ ബസുടമകൾ.
സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അംഗീകരിക്കില്ല. 16 മുതൽ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്നും സംഘാടകർ വ്യക്തമാക്കി.
മിനിമം ചാര്‍ജ് 10 രൂപയാക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ എട്ട് രൂപ അപര്യാപ്തമാണ്. വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനമായി ഉയർത്തണം. സ്വകാര്യ ബസിൽ 60 ശതമാനവും വിദ്യാർഥികളാണ് യാത്ര ചെയ്യുന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും
ബസുടമകൾ പറഞ്ഞു.
സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നല്‍കുക, പെട്രോള്‍ ഡീസല്‍ എന്ന എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും സംഘാടകർ കൂട്ടിച്ചേർത്തു.