ജയിലുകള്‍ നിറഞ്ഞു കവിഞ്ഞു, ആളും പേരുമില്ലാതെ ജയില്‍ വകുപ്പ്

തൃശൂര്‍| VISHNU.NL| Last Modified ശനി, 23 ഓഗസ്റ്റ് 2014 (10:07 IST)
സംസ്ഥാനത്തെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലുമധികം തടവുകാരേക്കൊണ്ട് നിറഞ്ഞിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാതെ ജയില്‍ വകുപ്പ് വിയര്‍ക്കുന്നു.
ജയിലുകളില്‍ പാര്‍പ്പിക്കാവുന്നതിലും 1000 തടവുകാരാണ് സംസ്ഥാനത്തേ ജയിലുകളില്‍ ഉള്ളത്.

എന്നാല്‍ 53 ജയിലുകളിലായി 323 ജീവനക്കാരുടെ കുറവാണുള്ളത്. അതേ സമയം കേരളത്തിലെ എല്ലാ ജയിലുകളിലും കൂടി 6217 തടവുകാരെ പാര്‍പ്പിക്കാനുള്ള സൌകര്യമാണുള്ളത്. ഇത്രയും തടവുകാര്‍ക്കാണ് 323 ജീവനക്കാര്‍ കൂടി വേണ്ടത്. എന്നാല്‍ നിലവില്‍ സംസ്ഥാനത്തേ ജയിലുകളില്‍ 7253 തടവുകാരാണ് ഉള്ളത്.

അതായത് ജയിലുകളില്‍ 1036 തടവുകാര്‍ അധികമായി പാര്‍പ്പിച്ചിരിക്കുന്നു. വര്‍ഷങ്ങളായുള്ള ഈ ഒഴിവുകള്‍ നികത്താന്‍ പിഎസ്സിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ജയില്‍വകുപ്പ്.കുറ്റവാളികള്‍ കൂടുകയും ജീവനക്കാര്‍ കുറയുകയും ചെയ്യുന്നത് സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :