ന്യൂഡല്‍ഹി|
jibin|
Last Updated:
ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (20:11 IST)
വിമാനടിക്കറ്റിന്റെ മാതൃകയില്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റം വരുന്നു. തിരക്കനുസരിച്ച് നിരക്ക് മാറുന്ന രീതിക്കാണ് തുടക്കമാകുന്നത്. വെള്ളിയാഴ്ച്ച മുതല്‍ പ്രീമിയം ട്രെയിനുകളില്‍ നിരക്ക് വര്‍ദ്ധനവ് നിലവില്‍ വരും. ഈ ട്രെയിനുകളിൽ പ്രീമിയം തത്കാൽ ക്വാട്ട ഉണ്ടായിരിക്കില്ല.
തുടക്കത്തിൽ രാജധാനി, ദുരന്തോ, ശതാബ്ദി ട്രെയിനുകളിലാണ്
ഫ്ളക്സി ചാർജുകൾ നടപ്പാക്കുന്നത്. വെള്ളിയാഴ്ച മുതൽ ഫളക്സി ചാർജുകൾ നിലവിൽ വരും. എന്നാൽ മുമ്പ് ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകൾക്ക് നിരക്കു വ്യത്യാസം ബാധകമല്ല. അടിസ്ഥാന നിരക്കിന്റെ പത്ത് ശതമാനം മുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് തിരുമാനം.
ഫ്ളക്സി രീതിയിൽ നിരക്കിൽ വ്യത്യാസം വരുന്നതോടെ കാറ്ററിംഗ്, റിസർവേഷൻ, സർവീസ് ടാക്സ്, സൂപ്പർഫാസ്റ്റ് ചാർജ് തുടങ്ങിയവ ടിക്കറ്റ് നിരക്കിൽനിന്നു വേർതിരിക്കും. ഫ്ളക്സി രീതിയിൽ താഴ്ന്ന ക്ലാസ് യാത്രയ്ക്കുള്ള നിരക്ക് ഉയർന്ന ക്ലാസിനെക്കാൾ കൂടുതലായാൽ യാത്രക്കാരന് സീറ്റ് ഒഴിവുവരുന്ന അവസരത്തിൽ ഉയർന്ന ക്ലാസിൽ യാത്ര ചെയ്യാൻ കഴിയും.