സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (19:53 IST)
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിനായി പൊലീസിന്റെ നോട്ടീസ്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാണ് പ്രയാഗയോട് നോട്ടീസില്‍ പറയുന്നത്. ശ്രീനാഥ് ഭാസി 11 മണിക്ക് ഹാജരാകണം. പ്രയാഗയുടെ ഫ്ലാറ്റില്‍ എത്തി നോട്ടീസ് കൈമാറുകയായിരുന്നു.
ലഹരിക്കേസില്‍ പിടിയിലായ ഗുണ്ട നേതാവ് ഓംപ്രകാശിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുളളത്.കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയെന്ന് പൊലീസ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇടനിലക്കാരന്‍ വഴിയാണ് സിനിമ താരങ്ങള്‍ എത്തിയതെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.