തിരുവനന്തപുരം|
സജിത്ത്|
Last Updated:
ബുധന്‍, 3 ഓഗസ്റ്റ് 2016 (12:28 IST)
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്(എം) മുഖപത്രം പ്രതിച്ഛായ. മാണിയുടെ രാജിയെ പി ടി ചാക്കോയുടെ രാജിയോട് ഉപമിച്ചാണ് പ്രതിച്ഛായയിലെ ലേഖനം. പി ടി ചാക്കോയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ മാണിയെ കൊല്ലാക്കൊല ചെയ്യുകയാണെന്നും മുഖപത്രത്തില്‍ പറയുന്നു.
തന്റെ കാറില്‍ ഒരു സ്ത്രീയുടെ സാന്നിദ്ധ്യം ആരോപിച്ചാണ് പി ടി ചാക്കോയെ പാര്‍ട്ടി ചതിച്ചുവീഴ്ത്തിയത്. അവര്‍ തന്നെയാണ് ബാര്‍ മുതലാളിയെ കൊണ്ട് കെ എം മാണിയെയും ചതിച്ചുവീഴ്ത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയാകുമെന്ന് കരുതിയ അമയത്തായിരുന്നു പി ടി ചാക്കോയുടെ രാജി. അതേ അവസ്ഥതന്നെയാണ് മാണിക്കും ഉണ്ടായതെന്നും പത്രത്തില്‍ ആരോപിക്കുന്നു.
മാണിയെ എല്‍ഡിഎഫ് നേതാക്കള്‍ പ്രശംസിച്ചത് യുഡിഎഫിനെ അങ്കലാപ്പിലാക്കി. അവസരം കിട്ടിയിരുന്നെങ്കില്‍ പി ടി ചാക്കോയെ പോലെ മാണിയെയും അവസാനിപ്പിക്കുമായിരുന്നെന്നും 'അന്ന് പി.ടി. ചാക്കോ, ഇന്നു കെ.എം. മാണി' എന്ന ലേഖനത്തില്‍ പറയുന്നു.
മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരേയും പ്രതിച്ഛായയില്‍ ആരോപണമുന്നയിക്കുന്നുണ്ട്. പ്രതിച്ഛായയുടെ മുന്‍ ലക്കങ്ങളിലും കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. സുധീരന്‍ മാത്രമാണ് ആണാണെന്ന് തെളിയിച്ച കോണ്‍ഗ്രസ് നേതാവെന്നും
പ്രതിച്ഛായ പറയുന്നു.