ഉദ്ഘാടന ചടങ്ങിനിടെ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍

ഉദ്ഘാടന ചടങ്ങിനിടെ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍

 molested , popular actress , police , jewellery , Manu , മനു , പൊലീസ് , ജ്വല്ലറി , ഉദ്ഘാടന ചടങ്ങ് , മനു , പീഡന ശ്രമം
കോഴിക്കോട്| jibin| Last Modified ബുധന്‍, 11 ഏപ്രില്‍ 2018 (13:02 IST)
ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഗോതമ്പ് റോഡ് ചേലാംകുന്ന കോളനിയില്‍ മനു (21) ആണ് അറസ്റ്റിലായത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് മനുവിനെ പിടികൂടിയത്. മദ്യലഹരിയിലാണ് യുവാവ് നടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് കോഴിക്കോട് മുക്കത്തെ ഒരു ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ചടങ്ങില്‍ ഒരു ഉത്തരേന്ത്യന്‍ നടിയായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍, സമയക്രമത്തില്‍ മാറ്റം വന്നതോടെ ഇവര്‍ ഒഴിവായി. ഇതേ തുടര്‍ന്നാണ് യുവനടി ഉദ്ഘാടനത്തിനായി എത്തിയത്.

ചടങ്ങില്‍ നടി എത്തിയതോടെ തിക്കും തിരക്കും ശക്തമായി. ഇതിനിടെ യുവാവ് നടിയെ കടന്നു പിടിച്ചു. നടി ബഹളം വെക്കുമെന്ന് തോന്നിയതോടെ ഇയാള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്‌തു.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയുമായി മുന്നോട്ടു പോകുമെന്നും നടി വ്യക്തമാക്കിയിരുന്നു. അതേസമയം, മതിയായ സുരക്ഷയൊരുക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തതാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്ന ആരോപണവും ശക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :