1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ponmudi Vithura Ashikh

യുവാവ് വാമനപുരം നദിയിൽ മുങ്ങിമരിച്ചു

Ponmudi
വിതുര: രണ്ട് സുഹൃത്തുക്കൾക്കൊപ്പം പൊന്മുടി കാണാൻ പോയ യുവാവ് വാമനപുരം നദിയിൽ മുങ്ങിമരിച്ചു . നെടുമങ്ങാട് ചുള്ളിമാനൂർ കൊചാറ്റുകൾ ആഷിക് മൻസിലിൽ കബീറിന്റെ മകൻ ആഷിക്എന്ന 20 കാരനാണ്  വിതുര താവക്കൽ കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. പൊന്മുടിയിലേക്ക് കടുത്ത നിയന്ത്രണം ഉള്ളതിനാൽ കല്ലാർ ചെക്ക് പോസ്റ്റിൽ വച്ച് വനപാലകർ യുവാക്കളെ മടക്കി അയച്ചു. പിന്നീടാണ് ഇവർ താവക്കളിൽ കുളിക്കാനിറങ്ങിയത്.

ഒഴുക്കിൽ പെട്ട ആഷിക്കിനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ വിതുര പോലീസിലും ഫയര്ഫോഴ്സിലും വിവരം അറിയിച്ചു. ഫയർഫോഴ്‌സ് എത്തി യുവാവിനെ രക്ഷിച്ചെങ്കിലും ആശുപത്രിയിൽ വച്ച് മരിച്ചു. സ്വകാര്യ ഹോട്ടലിൽ ഡെലിവറി ബോയ് ആയി ജോലി നോക്കിയിരുന്നയാളാണ് ആഷിക്.  
 
അടുത്ത ലേഖനം
സിആര്‍പിഎഫ് ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ വെടിവെപ്പ്; നാലു സൈനികര്‍ കൊല്ലപ്പെട്ടു