പ്രമുഖ ലോട്ടറി ഏജൻസിയുടെ മറവിൽ എഴുത്തുലോട്ടറി: 4 പേര്‍ അറസ്റ്റില്‍

എഴുത്തുലോട്ടറി; നാല് പേർ പിടിയിൽ

തിരുവനന്തപുരം| Last Modified ചൊവ്വ, 8 നവം‌ബര്‍ 2016 (14:20 IST)
മൂന്നക്ക എഴുത്തു ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് സ്വദേശി നവാസ് (47), പൂന്തുറ സ്വദേശി അബ്ദുള്‍ റഹ്‍മാന്‍ ( (59), അമ്പലത്തറ സ്വദേശി മാഹീന്‍ (42), കുടപ്പനക്കുന്ന് സ്വദേശി ഹരീഷ് (31) എന്നിവരാണു ഫോര്‍ട്ട് പൊലീസ് വലയിലായത്.

ഇതിലെ ഹരീഷ് ലോട്ടറി ഏജന്‍സി ജീവനക്കാരന്‍ കൂടിയാണ്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് വെളിപ്പെടുത്തി. ടിക്കൊറ്റൊന്നിനു 10 രൂപാ നിരക്കിലാണ് എഴുത്തുലോട്ടറി നടത്തുന്നത്. ദിവസേനയുള്ള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിനു ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇതിന്‍റെ നറുക്കെടുപ്പ് നടത്തുന്നത്.

മൊബൈല്‍ ഫോണ്‍ വഴിയോ ബുക്കുകള്‍ വഴിയോ ആവശ്യക്കാരന്‍ അയയ്ക്കുന്ന മൂന്നക്ക നമ്പര്‍ സ്വീകരിച്ചാണ് എഴുത്തു ലോട്ടറി നറുക്കെടുക്കുന്നത്. ഒരു പ്രമുഖ ലോട്ടറി ഏജന്‍സിയുടെ മറവിലാണു ഇത് നടത്തുന്നതെന്നും സൂചനയുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീഷണര്‍ സുരേഷ് കുമാര്‍, ഫോര്‍ട്ട് എസ് ഐ ഷാജി മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ പിടിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :