പ്രവാചകനിന്ദ: നുപുർ ശർമ്മയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ജൂലൈ 2022 (08:45 IST)
വിഷയത്തിൽ ബിജെപി മുൻ വക്താവ് നുപുർ ശർമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. കൊൽക്കത്ത പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ടെലിവിഷൻ ചർച്ചക്കിടെ പ്രവാചകനെതിരെ നുപുർ ശർമ നടത്തിയ പരാമർശത്തിനെതിരെ കൊൽക്കത്ത പോലീസ് സ്റ്റേഷനിൽ രണ്ട് പരാതികളുണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് രണ്ട് തവണയും ഹാജരാകാത്തതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :