ദളിത് ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയുന്നു, സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി ദളിത് സംഘടനകള്‍; ഗീതാനന്ദൻ കസ്റ്റഡിയിൽ

ഗീതാനന്ദനടക്കം 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

അപര്‍ണ| Last Modified തിങ്കള്‍, 9 ഏപ്രില്‍ 2018 (09:12 IST)
സംസ്ഥാന വ്യാപകമായി ദലിത് സംഘടനകൾ നടത്തുന്ന ഹർത്താലില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടയുന്നു. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. ഇതോടെ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് വിവിധ ദളിത് സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങൾ തടയാൻ ശ്രമമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞ സംഭവത്തില്‍ ആദിവാസി ഗോത്രസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊച്ചി ഹൈക്കോടതി പരിസരത്തെ വാഹനങ്ങള്‍ തടഞ്ഞതിനാണ് ഗീതാനന്ദനടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകള്‍ കരുതല്‍ തടങ്കലിലാണെന്നും പോലീസ് അറിയിച്ചു.

ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹർത്താലിനു ആഹ്വാനം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :