അടൂര്‍|
Sajith|
Last Modified ശനി, 9 ജനുവരി 2016 (11:03 IST)
അനാശാസ്യം നടത്തിവരുന്നതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ മൂന്നു പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്മാരുമാണ്.
ചുനക്കര കിഴക്കുമുറിയില്‍ കൃഷ്ണവിലാസത്തില്‍ സുകുമാരി(39), താമരക്കുളം പാലവിളക്കിഴക്കതില്‍ ഷാജി(44) പത്തനാപുരം പിടവൂര്‍ വടക്കേതില്‍ അജയകുമാര്‍(42), പഴകുളം സ്വദേശി സൗമ്യ(28),കണങ്കോട് സ്വദേശി സിമി(26) എന്നിവരാണ് പൊലീസ് വലയില്‍ കുടുങ്ങിയത്.
അടൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടിച്ചത്. സുകുമാരി ആയിരുന്നു വീട് വാടകയ്ക്കെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രതികളില്‍ നിന്ന് ഏഴ് മൊബൈല്‍ ഫോണുകള്‍, ഒരു ലക്ഷത്തോളം രൂപ എന്നിവയും പിടിച്ചെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.