1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Highcourt Kottappuram

പോക്സോ കേസ് പ്രതി കോടതി വളപ്പിൽ വിഷം കഴിച്ച നിലയിൽ

Pocso
കൊച്ചി: കോടതിയിലെ ജഡ്ജിയെ കാണണം എന്ന ആവശ്യവുമായി എത്തിയ പോക്സോ കേസ് പ്രതിയെ ഹൈക്കോടതി വളപ്പിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

കോടതിയുടെ മുഖ്യകവാടത്തിനടുത്തുള്ള കാർ പോർച്ചിൽ എത്തിയ മലപ്പുറം കോട്ടപ്പുറം സ്വദേശിയായ ഇയാൾ കേന്ദ്രസർക്കാർ അഭിഭാഷകനായ സുവിൻ ആർ.മേനോനോട് ജഡ്ജിയുടെ മുറി എവിടെയാണെന്ന് ചോദിച്ചു. എന്നാൽ ജഡ്ജിയെ കാണാനാകില്ലെന്നു പറഞ്ഞപ്പോൾ അല്പം മാറിയിരുന്നു. എന്നാൽ ഇതിൽ അസ്വാഭാവികത തോന്നിയ അഭിഭാഷകൻ വിവരം പോലീസിനെ അറിയിച്ചു.

ഈ സമയം ഇയാൾ കുഴിഞ്ഞു വീണിരുന്നു. തുടർന്ന് എറണാകുളം ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇയാൾ വിഷം കഴിച്ച വിവരം പുറത്തറിഞ്ഞത്. മകളെ ഉപദ്രവിച്ച കേസിൽ അടുത്തിടെയാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. 
അടുത്ത ലേഖനം
മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത, എല്ലായിടത്തും മുൻകരുതലെന്ന് ‌റവന്യൂ‌മന്ത്രി